കിളിമാനൂർ:വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ പ്രദേശത്തെ വീടുകൾ സന്ദർശിച്ച് പ്ലാസ്റ്റിക്ക് നിരോധനത്തെക്കുറിച്ച് ബോധവത്കരണം നടത്തി.അസോസിയേഷന്റെ വനിതാ സംരംഭമായ റോസ് ഗാർമെന്റ്സ് നിർമ്മിച്ച തുണി സഞ്ചികൾ സൗജന്യമായി വിതരണവും ചെയ്തു.തുണിസഞ്ചികളുടെ വിതരണോദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷ്മി അമ്മാൾ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി,ജനറൽ സെക്രട്ടറി എൻ.ഹരികൃഷ്ണൻ,ഖജാൻജി ഷീജാ രാജ്, വൈസ് പ്രസിഡന്റ് പ്രഫ.എം.എം.ഇല്യാസ്,വി.വിജയൻ,ജയചന്ദ്രൻ,വത്സകുമാരൻ നായർ,മോഹനൻ,ചന്ദ്രിക, രജിത,സജിത,മഞ്ജു,ജ്യോതിലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.