കിളിമാനൂർ :കെ.പി.എസ്.ടി.എ കിളിമാനൂർ ഉപജില്ലാ സമ്മേളനം ആർട്ട് ഗ്യാലറിയിൽ നടന്നു.ഉപജില്ല പ്രസിഡന്റ് ആർ.ബിജുവിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വട്ടപ്പാറ സമ്മേളനം ഉദ്ഘാടനം ചെയ്തു.എസ് .ശ്രീലത മുഖ്യ പ്രഭാഷണം നടത്തി.എ.ആർ.ഷമീം,ഡി.സി.ബൈജു,എസ്.സബീർ,വിനോദ്,എം.ബിനുകുമാർ,വൈ .സാംകുട്ടി,ആർ.കെ. വിജയകുമാർ,മുഹമ്മദ് അൻസാർ,സാബു,എ.ആർ.നസീം,സി.എസ്.ആദർശ്,പി.വിജയകുമാരി,ടി.വി.ജയശ്രീ, അജീഷ്.ആർ.സി തുടങ്ങിയവർ സംസാരിച്ചു.ഉപജില്ല ട്രഷറർ പി.എ.സാജൻ നന്ദി പറഞ്ഞു.പ്രതിനിധി സമ്മേളനം അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായി സി.എസ്.ആദർശ് (സെക്രട്ടറി),അജീഷ് (പ്രസിഡന്റ്), ഗവൺമെന്റ് എച്ച്.എസ്.എസ് തട്ടത്തുമല,എസ്.എസ്.അജീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.