1. ബാക്ടീരിയകൾ ഏറ്റവും വേഗത്തിൽ പെരുകാൻ അനുയോജ്യമായ താപനിലയെന്ത്?
37 ഡിഗ്രി സെൽഷ്യസ്
2. 100 ഡിഗ്രി സെൽഷ്യസ് ചൂടിലും നശിക്കാത്ത ബാക്ടീരിയകൾ എങ്ങനെ അറിയപ്പെടുന്നു?
എൻഡോസ്പോറുകൾ
3. ശരീരഗന്ധം ഉണ്ടാകാൻ കാരണം ഏത് സൂക്ഷ്മജീവികളാണ്?
ബാക്ടീരിയ
4. ബാക്ടീരിയ മൂലമുള്ള ഭക്ഷ്യവിഷബാധ എങ്ങനെ അറിയപ്പെടുന്നു?
ബോട്ടുലിസം
5. ഗോളാകൃതിയിലുള്ള ബാക്ടീരിയകൾ ഏതിനത്തിൽപ്പെടുന്നു?
കോക്കസ് വിഭാഗം
6. ക്ഷയം, ടെറ്റനസ്, ടൈഫോയ്‌ഡ് എന്നിവയുണ്ടാക്കുന്നത് ഏതിനം ബാക്ടീരിയകളാണ്?
ബാസില്ലസ്
7. സ്‌പ്രിങ്ങിന്റെ ആകൃതിയിലുള്ള ബാക്ടീരിയ ഇനമേത്?
സ്‌പൈറില്ല ബാക്ടീരിയ
8. സ്വയം വിഭജിച്ച് പെരുകാൻ അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ ബാക്ടീരിയകൾ ഏത് രൂപം പ്രാപിക്കുന്നു?
എൻഡോസ്‌പോർ
9. ടൈഫസ്, ക്യൂഫിവർ എന്നിവയ്ക്ക് കാരണമായ സൂക്ഷ്മജീവികളേവ?
റിക്കറ്റ്‌സിയ
10. അമീബ, പാരമീസിയം എന്നിവ ഏതിനം സൂക്ഷ്മജീവികൾക്ക് ഉദാഹരണങ്ങളാണ് ?
പ്രോട്ടോസോവ
11. ആന്റിസെപ്റ്റിക്കുകൾക്ക് ഉദാഹരണങ്ങളേവ?
ഈഥൈൽ ആൽക്കഹോൾ, ബോറിക്കാസിഡ്, പൊട്ടാസ്യം പെർമാംഗനേറ്റ്
12. ആന്റിബയോട്ടിക്കുകൾ പ്രധാനമായും ഏതിനം സൂക്ഷ്മജീവികൾക്കെതിരേയാണ് പ്രവർത്തിക്കുക?
ബാക്ടീരിയകൾ
13. പൂപ്പലുകൾ ഏത് വിഭാഗത്തിൽപ്പെടുന്ന സൂക്ഷ്മജീവികളാണ്?
ഫംഗസ്
14. മനുഷ്യരുടെ ചെറുകുടലിൽ സ്വാഭാവികമായും വൻതോതിൽ കാണപ്പെടുന്ന സൂക്ഷ്മജീവികൾ?
ബാക്ടീരിയ
15. പയറുവർഗത്തിലെ ചെടികളുടെ വേരുകളിൽ വസിച്ച് നൈട്രജൻ സ്ഥിരീകരണം നടത്തുന്ന ബാക്ടീരിയകൾ?
റൈസോബിയം
16. 1961-ൽ പോളിയോ തുള്ളിമരുന്ന് വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞനാര്?
ആൽബെർട്ട് സാബിൻ
17. വസൂരിക്കെതിരെയുള്ള വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞനാര്?
എഡ്വേർഡ് ജെന്നർ
18. ജീവനുള്ളതും എന്നാൽ നിർവീര്യമാക്കപ്പെട്ടതുമായ രോഗാണുക്കളെ ഉപയോഗിക്കുന്ന വാക്സിന് ഉദാഹരണമേത്?
ക്ഷയത്തിനെതിരെയുള്ള ബി.സി.ജി
19. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെത്തന്നെ ഉപയോഗിക്കുക എന്ന തത്വം പ്രയോജനപ്പെടുത്തുന്ന ചികിത്സാരീതിയേത്?
വാക്സിനേഷൻ
20. ആദ്യമായി കണ്ടുപിടിക്കപ്പെട്ട പ്രകൃതിദത്തമായ ആന്റിബയോട്ടിക് ഏത്?
പെനിസിലിൻ.