കല്ലമ്പലം:ഭരണഘടന സംരക്ഷിക്കുക,പൗരത്വഭേദഗതി നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആർ അനിൽ നയിക്കുന്ന മനുഷ്യ മഹാശൃംഖല ജാഥയ്ക്ക് ശനിയാഴ്ച രാവിലെ 10 ന് കല്ലമ്പലം ജംഗ്ഷനിൽ സ്വീകരണം നൽകും. ജാഥയോടനുബന്ധിച്ചുള്ള എൽ.ഡി.എഫ് സംഘാടക സമിതി യോഗം ചൊവ്വാഴ്ച രാവിലെ 9 ന് ജെ.ജെ ആഡിറ്റോറിയത്തിൽ അഡ്വ. എസ്.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഇ.എം. റഷീദിന്റെ അദ്ധ്യക്ഷതയിൽ സജീർ രാജകുമാരി, എ.എം നഹാസ്, മുല്ലനല്ലൂർ ശിവദാസൻ, സജീർ കല്ലമ്പലം എന്നിവർ സംസാരിച്ചു. ചെയർമാനായി അഡ്വ.എസ്. ഷാജഹാനെയും കൺവീനറായി ഇ.എം.റഷീദിനെയും തിരഞ്ഞെടുത്തു.