തിരുവനന്തപുരം:വൈക്കം മുഹമ്മദ് ബഷീർ കലാവേദിയുടെ ആഭിമുഖ്യത്തിൽ കഥയരങ്ങും സാഹിത്യ സെമിനാറും 'ബഷീർ - കഥാകാരനും കഥയും' എന്ന വിഷയത്തിൽ സെമിനാറും നടത്തി.പ്രൊഫ.കെ.ആർ.രവീന്ദ്രൻ നായർ കഥയരങ്ങ് ഉദ്ഘാടനം ചെയ്തു.സെമിനാർ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വിനു എബ്രഹാം ഉദ്ഘാടനം ചെയ്തു.വേദി പ്രസിഡന്റ് വള്ളക്കടവ് ഷാഫി അദ്ധ്യക്ഷത വഹിക്കും.കരുമം എം.നീലകണ്ഠൻ,​മോഹൻ ചെ‌ഞ്ചേരി,​ജി.വിശ്വംഭരൻ നായർ രാജസൂയം,​എൻ.ഗണേശൻ,​ എൻ.ആർ.സി.നായർ പരശുവയ്ക്കൽ,​കണ്വാശ്രമം ശ്യാമ,​എസ്.വിജയമോഹനൻ,​എം.ഷഹ പൂവച്ചൽ,​പി.പി.സത്യൻ,​ മഹിളാ ബാബു,ശ്യാം സന്ധ്യാലയം എന്നിവർ കഥകൾ അവതരിപ്പിച്ചു.എ.മോഹൻകുമാർ,​പി.സുദർശനൻ എന്നിവർ പങ്കെടുത്തു.