ബാലരാമപുരം:ബാലരാമപുരം ഫൊറോന തീർത്ഥാടന ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്ന് കൊടിയേറും.രാവിലെ 6 ന് പരേതസ്മരണ ദിവ്യബലി (സെമിത്തേരിയിൽ പ്രാർത്ഥന), അമ്പുതിരുനാൾ,ഫാ.ജൂഡിറ്റ് പയസ് ലോറൻസ് മുഖ്യകാർമ്മികനാവും,ലിജോ ഫ്രാൻസിസ് വചനസന്ദേശം നൽകും,വൈകിട്ട് 3ന് തിരുനാൾ പ്രഘോഷണഘോഷയാത്ര, വൈകുന്നേരം 5.30 ന് ഇടവക വികാരി ഫാ.ജൂഡിറ്റ് പയസ് ലോറൻസ് തിരുനാൾ കൊടിയേറ്റ് നിർവഹിക്കും.വൈകിട്ട് 6 ന് ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത ചാൻസിലർ ഫാ.ജോസ് റാഫേൽ മുഖ്യകാർമ്മികനാവും,മോൺ.ജെയിംസ് കുലാസ് വചനസന്ദേശം നൽകും.18ന് രാവിലെ 6ന് ദിവ്യബലിയിൽ ഫാ.രതീഷ് മാർക്കോസ് മുഖ്യകാർമ്മികനാവും, സമസ്ഥവും സൃഷ്ടിച്ച വചനവും എന്ന വിഷയത്തിൽ ഫാ. ക്രിസ്റ്റ്യൻ സി.ടി വചനസന്ദേശം നൽകും.19ന് രാവിലെ 11ന് ആദ്യകുർബാന സ്വീകരണ ദിവ്യബലിയിൽ ഫാ.ജിം കാർവിൻ മുഖ്യകാർമ്മികനാവും, ഫാ.ദീപക്ക് ആന്റോ വചനസന്ദേശം നൽകും.വൈകിട്ട് 6ന് നടക്കുന്ന സമൂഹദിവ്യബലിയിൽ ഫാ.ബോസ്കോ തോമസ് മുഖ്യകാർമ്മികനാവും, ഫാ.ഷൈജുദാസ് വചനസന്ദേശം നൽകും.രാത്രി 8.30ന് ബിസിസി കലാപരിപാടികൾ, 20 ന് രാവിലെ 6 ന് ദിവ്യബലിയിൽ ഫാ.ഈനോസ് തോമസ് മുഖ്യകാർമ്മികനാവും,വൈകിട്ട് 6ന് നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ തിരുവനന്തപുരം അതിരൂപതാ മെത്രാൻ .ഡോ. ക്രിസ്തുദാസ് മുഖ്യകാർമ്മികനാവും, 21ന് രാവിലെ 6ന് ദിവ്യബലി,വൈകിട്ട് 6ന് നടക്കുന്ന സമൂഹദിവ്യബലിയിൽ ഫാ.ഷാജു വില്യം മുഖ്യകാർമ്മികനാവും,ഫാ.ജോസഫ് അഗസ്റ്റിൻ വചനസന്ദേശം നൽകും. 22ന് രാവിലെ 6ന് ദിവ്യബലിയിൽ ഫാ.ഡോണി ഡി പോൾ മുഖ്യകാർമ്മികനാവും,ഫാ.സന്തോഷ് കുമാർ വചനസന്ദേശം നൽകും, 23ന് രാവിലെ 6ന് ദിവ്യബലി,വൈകിട്ട് 6ന് നടക്കുന്ന സമൂഹദിവ്യബലിയിൽ മോൺ.വി.പി ജോസ് മുഖ്യകാർമ്മികനാവും. ഫാ.റിച്ചാർഡ് സഖറിയാസ് വചനസന്ദേശം നൽകും. 24 ന് രാവിലെ 11 ന് ദിവ്യബലി,വൈകിട്ട് 6ന് നടക്കുന്ന സമൂഹദിവ്യബലിയിൽ ഫാ.റോബിൻ രാജ് മുഖ്യകാർമ്മികനാവും.ഫാ.കിരൺ രാജ് വചനസന്ദേശം നൽകും. 25ന് രാവിലെ 6 നും 11 നും ദിവ്യബലി,വൈകിട്ട് 6 ന് നടക്കുന്ന സന്ധ്യാവന്ദനത്തിൽ ഡോ.ഗ്ലാഡിൻ അലക്സ് മുഖ്യകാർമ്മികനാവും,മോൺ.യൂജിൻ എച്ച്.പെരേര വചനസന്ദേശം നൽകും.രാത്രി 8.30 ന് ഭക്തിനിർഭരമായ ചപ്രപ്രദക്ഷിണം, 26ന് രാവിലെ 9ന് ഭക്തിനിർഭരമായ ചപ്രപ്രദക്ഷിണം,വൈകിട്ട് 6.30ന് ആഘോഷമായ സമൂഹദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ.വിൻസെന്റ് സാമുവേൽ മുഖ്യകാർമ്മികനാവും, തുടർന്ന് ഇടവക വികാരി ഫാദർ ജൂഡിറ്റ് പയസ് ലോറൻസ് തൃക്കൊടിയിറക്ക് നിർവഹിക്കും.