തിരുവനന്തപുരം:തീരദേശ നിയന്ത്രണ നിയമം ലംഘിച്ച കെട്ടിടങ്ങളുടെ പട്ടിക സുപ്രീംകോടതിയിൽ സമർപ്പിക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ വീടുകളും ആരാധനാലയങ്ങളും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ധീവരസഭ സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ 22ന് രാവിലെ 10ന് സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹം നടത്തും.ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷ​നാകുമെന്ന് ജില്ലാപ്രസിഡന്റ് പനത്തുറ ബൈജു,​ജില്ലാസെക്രട്ടറി കാലടി സുഗതൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.