കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിലെ തൊപ്പിചന്തയിൽ സ്വന്തം അദ്ധ്വാനം കൊണ്ട് നേടിയ പുരയിടം ദാനം ചെയ്ത് ദമ്പതികൾ മാതൃകയായി. തൊപ്പിചന്ത എം.എസ് വില്ലയിൽ മോഹൻദാസ്- ലിസി മോഹൻദാസ് എന്നീ ദമ്പതികളാണ് സമൂഹത്തിന് വേറിട്ട മാതൃകയായത്. കടയ്ക്കാവൂർ പഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി കുടവൂർകോണത്ത് ഇരുപത്തിമൂന്നര സെന്റ് വസ്തുവാണ് കടയ്ക്കാവൂർ പഞ്ചായത്തിന് നൽകിയത്. ഇൗ ഭാഗത്ത് തന്നെ വീടില്ലാത്ത നാല് കുടുംബങ്ങൾക്ക് അഞ്ച് സെന്റ് വീതം സ്ഥലവും ഇൗ ദമ്പതികൾ ദാനമായി നൽകിയിട്ടുണ്ട്. ഗൾഫിൽ ബിസിനസാണ് മോഹൻദാസിന്. മക്കൾ: അനു മോഹൻദാസ്, അരുൺ മോഹൻദാസ്, ആര്യ മോഹൻദാസ്. മരുമകൾ: കാർത്തിക മോഹൻദാസ് എന്നിവർ അച്ഛന്റെയും അമ്മയുടെയും പ്രവർത്തികൾക്ക് പൂർണ പിൻതുണ നൽകി ഒപ്പമുണ്ട്.