general

ബാലരാമപുരം: ബാലരാമപുരം വിഴിഞ്ഞം റോഡിൽ ആർ.സി തെരുവ് –പനയറക്കുന്ന് റോഡിൽ ഓടകൾ അടിന്തരമായി ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും സെന്റ് സെബാസ്റ്റിൻ റസിഡൻസ് അസോസിയേഷനും രംഗത്ത്. കഴിഞ്ഞ ഒരു വർഷമായി ഈ ഭാഗത്തെ ഓടകൾ വൃത്തിഹീനമാണ്. പ്ലാസ്റ്റിക്കും മാലിന്യവും കുന്നുകൂടി ഓടകളിൽ മലിനജലം കെട്ടി കൊതുകുജന്യരോഗങ്ങൾ പടരുകയാണ്. ആർ.സി തെരുവ് മുതൽ പനയറക്കുന്ന് വരെ ഓടകളിലെ സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ആർ.സി സ്ട്രീറ്റിൽ ട്രാൻസ്ഫോമറിന് സമീപം കാടുമൂടി മാലിന്യം കുന്നുകൂടിയനിലയിലാണ്. ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു. ബാലരാമപുരം ഫെറോന പള്ളിയുടെ തിരുനാളിനോടനുബന്ധിച്ച് ഓടകൾ അടിയന്തരമായി ശുചീകരിക്കണമെന്ന് സെന്റ് സെബാസ്റ്റിൻ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ബാലരാമപുരം അൽഫോൺസ്,​ ജനറൽ സെക്രട്ടറി എ.റൈയ്മണ്ട്,​ ശശികല,​ വി.എസ്. ലത,​ ആർ. പ്രസന്നകുമാർ,​ വേണുഗോപാൽ,​ ജോൺ ബാബുദാസ്,​ സേസയ്യൻ എന്നിവർ ആവശ്യപ്പെട്ടു.