cpi

ആര്യനാട്: മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ ബിനോയ് വിശ്വം. എം.പിയുടെ ഫണ്ടിൽനിന്നും അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചുള്ള സ്കൂൾ മന്ദിര നിർമ്മാണം പുരോഗമിക്കുന്നു. മീനാങ്കൽ ട്രൈബൽ ഹൈസ്കൂൾ നെടുമങ്ങാട് താലൂക്കിലെ മികവുറ്റ സർക്കാർ സ്കൂളാണ്.1957 ൽ ആരംഭിച്ച സ്കൂൾ 1990ലാണ് ഹൈസ്ക്കൂളായി ഉയർത്തിയത്. നിരവധി ആദിവാസി സെറ്റിൽമെന്റുകളും പട്ടികജാതി കോളനികളും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഭൂരിഭാഗവും ഈ സ്കൂളിൽ പഠിക്കുന്നത്. മന്ദിര നിർമാണം പൂർത്തിയാകുന്നതോടുകൂടി ഇവിടത്തെ വിദ്യാർഥികൾക്ക് ഉപരി പഠനത്തിനു വേണ്ടി ഹയർസെക്കൻഡറി ഉൾപ്പടെ അനുവദിക്കുന്നതിന് സാദ്ധ്യതയും കൂടുതലാണ്. ഈ പ്രദേശത്തിന്റെ പ്രത്യേകത പരിഗണിച്ച് ഹയർസെക്കൻഡറി അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സ്കൂളിൽ പണിയുടെ പുരോഗതി വ്ലയിരുത്താനെത്തിയ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയും സ്കൂൾ വികസനസമിതി മുൻ ചെയർമാനുമായ മീനാങ്കൽ കുമാർ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. സി.പി.ഐ പറണ്ടോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പുറത്തിപ്പാറ സജീവ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ഷിജു, സി.പി.ഐ ലോക്കൽ കമ്മിറ്റിയംഗങ്ങളായ എം. കൃഷ്ണൻ, അൽഅമീൻ, വിജയൻ തുടങ്ങിയവർ പങ്കെടുത്തു.