ആറ്റിങ്ങൽ:ആലംകോട് മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പൗരാവകാശ സംരക്ഷണ റാലിയും ബഹുജന സമ്മേളനവും നടന്നു.അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.ജമാഅത്ത് പ്രസിഡന്റ് അഡ്വ.നാസിമുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.ഡോ.ഫാറൂഖ് നഈമി അല്‍ ബുഖാരി,ബി.സത്യൻ എം.എൽ.എ,നഗരസഭാ ചെയർമാൻ എം.പ്രദീപ്,ഷിബുദ്ദീൻ ഫൈസി,ബീമാപള്ളി റഷീദ്,എം.മുഹ്‌സിൻ,എം എച്ച് അഷറഫ് ആലംകോട് തുടങ്ങിയവർ സംസാരിച്ചു