ബാലരാമപുരം: ഇൻഡ്യൻ ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് ഭരണഘടന സംരക്ഷണ സദസ് 19ന് ഉച്ചയ്ക്ക് 2ന് കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാലഹാളിൽ നടക്കും.ബാർ കൗൺസിൽ അംഗം അഡ്വ.എസ്.കെ.പ്രമോദ് ഉദ്ഘാടനം ചെയ്യും.ഗ്രന്ഥശാല പഞ്ചായത്ത് നേത്യസമിതി ചെയർമാൻ നടുക്കാട് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.തുളസീധരൻ മുഖ്യപ്രഭാഷണം നടത്തും.ബ്ലോക്ക് മെമ്പർ ഐഡ,​പഞ്ചായത്ത് മെമ്പർമാരായ വിശ്വാമിത്രവിജയൻ,​സുശീല,​ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എസ്.ഗോപകുമാർ എന്നിവർ സംസാരിക്കും.പഞ്ചായത്ത് നേത്യസമിതി കൺവീനർ എം.മഹേഷ് കുമാർ സ്വാഗതവും ഭഗവതിനട സുന്ദർ നന്ദിയും പറയും.