ആറ്റിങ്ങൽ: നാഷണൽ സർവീസ് സ്കീം ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരളാ പൊലീസ് വനിതാ സെല്ലിന്റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷാ ബോധവത്കരണവും പ്രായോഗിക പരിശീലനവും നടന്നു.വൈസ് പ്രിൻസിപ്പൽ ഡി.ശോഭന ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ സുരേഷ് കുമാർ.ആർ,സി.വി.അജയഘോഷ്,​സ്റ്റാഫ് സെക്രട്ടറി സാജിദ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.ഹരികൃഷ്ണൻ,ജോയിന്റ് പ്രോഗ്രാം ഓഫീസർമാരായ വിനോജ്,ലിപിൻ,തുളസി എന്നിവർ സംസാരിച്ചു.തിരുവനന്തപുരം വനിതാ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥരായ ഷൈനമ്മ,മല്ലികാ ദേവി, മിനി എന്നിവരും ആറ്റിങ്ങൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥരായ പ്രീത,റീന എന്നിവരും ക്ലാസുകൾക്ക് നേതൃത്വം നൽകി.