തിരുവനന്തപുരം: ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ (എൻ.എഫ്.പി.ആർ) 10-ാം സംസ്ഥാന സമ്മേളനം 19,20 തീയതികളിൽ തൈക്കാട് പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.എം.സഫർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.19ന് രാവിലെ 10ന് ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 20ന് നടക്കുന്ന സമാപന സമ്മേളനം വൈകിട്ട് 4ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ട്രഷറർ എം.നജീബ്,ചന്തവിള ചന്ദ്രൻ,വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.