മലയിൻകീഴ് : സാമ്പത്തിക അച്ചടക്കരാഹിത്യം, കെടുകാര്യസ്ഥത എന്നിവ ആരോപിച്ച് കോൺഗ്രസ് ജനപ്രതിനിധികൾ നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി മുൻ പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുള്ള ഇടതുമുന്നണി ഭരണസമിതി പ്രസിഡന്റും, വൈസ് പ്രസിഡന്റും രാജിവയ്ക്കണമെന്ന് ധർണക്കാർ ആവശ്യപ്പെട്ടു.
പ്രളയ ദുരിതാശ്വാസ തുക തിരിമറിനടത്തിയതായി ലോക്കൽ ഫണ്ട് ആഡിറ്റ് കണ്ടെത്തിയകാര്യം ധർണയിൽ ചൂണ്ടിക്കാട്ടി.
നേമം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എൽ. അനിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പാർലമെന്ററി കമ്മിറ്റി നേതാവ് എസ്. വീരേന്ദ്രകുമാർ സ്വാഗതം പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ വിളപ്പിൽ ബാബുകുമാർ, വണ്ടന്നൂർ സന്തോഷ്, ഡി.സി.സി ജനറൽ സെക്രട്ടറി മലയിൻകീഴ് വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് അംഗം എസ്. ശോഭനകുമാരി, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻനായർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോർജ്കുട്ടി, മായാരാജേന്ദ്രൻ, ഐഡ, പ്രിയദർശിനി, സിന്ധുകുമാരി അശോകൻ, മണ്ഡലം പ്രസിഡന്റുമാരായ ഇക്ബാൽ, മൂലത്തോപ്പ് ജയകുമാർ, വിനോദ് രാജ്, ഭഗവതിനട ശിവകുമാർ, മലവിള ബൈജു, ഗോപൻ, ദീലീപ്, നിയാദുൾ അക്സർ എന്നിവർ സംസാരിച്ചു.