ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭ നടപ്പിൽ വരുത്തിയ 'ലൈഫ് മിഷൻ' സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി പ്രകാരം ഗൃഹനിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമമായ 'സ്വപ്നഭവന സംഗമം' മുനിസിപ്പൽ ലൈബ്രറി ഹാളിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ എം. പ്രദീപ്,നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ,സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ,വാർഡ് കൗൺസിലർമാർ ലൈഫ് ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.