കാട്ടാക്കട: ദളിത് യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയും മക്കളെ മർദ്ദിക്കുകയും ചെയ്‌ത അക്രമികളെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് ആർ.എസ്.പി കാട്ടാക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ചും ധർണയും മുൻ മന്ത്രി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി നേതാക്കളായ കെ.എസ്. സനൽകുമാർ, കെ. ജയകുമാർ, ഇറവൂർ പ്രസന്നകുമാർ, വിനോബാ താഹ, നന്ദിയോട് ബാബു, വിജയൻ എന്നിവ‌ർ സംസാരിച്ചു. ഡിസംബർ 25ന് രാത്രി 11ന് കുറ്റിച്ചലിലേക്കുള്ള യാത്രാമദ്ധ്യേ പൂവച്ചൽ മുളമൂട് ജംഗ്‌ഷനിൽ വച്ചാണ് യുവതിക്കും മക്കൾക്കും നേരെ യുവാക്കളുടെ ആക്രമണമുണ്ടായത്.