onakkad

വിതുര : വിതുര-തേവിയോട്-ജഴ്സിഫാം റോഡിന്റെ നിർമ്മാണോദ്ഘാടനം തേവിയോട് ജംഗ്ഷനിൽ നടന്ന യോഗത്തിൽ മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. കെ.എസ്. ശബരിനാഥൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തേവിയോട് - ഐസർ - ജേഴ്സിഫാം റോഡ്‌ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതാനായി 29.64 കോടി രൂപയാണ് അനുവദിച്ചത്. വിതുര – ബോണക്കാട് റോഡിലെ തേവിയോട് മുതൽ കാണിത്തടം ചെക്ക്പോസ്റ്റ്‌ വരെയുള്ള 7 കിലോമീറ്ററാണ് ആദ്യഘട്ടം നവീകരിക്കുന്നത്. വർഷങ്ങളായി തകർന്നുകിടന്ന റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.എൽ. കൃഷ്ണകുമാരി, പഞ്ചായത്തംഗങ്ങളായ എം.ലാലി, കെ.രാധ, പി.ശുഭ, വി. സതീഷ്കുമാർ, ജി.ഡി. ഷിബുരാജ്, ജി.പി. പ്രേംഗോപകുമാർ, സി.പി.എം ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എൻ. അനിൽകുമാർ, കോൺഗ്രസ് ആനപ്പാറ മണ്ഡലം പ്രസിഡന്റ് എസ്. ജയപ്രകാശൻനായർ, ആർ.കെ.ഷിബു, പി.ശ്രീകണ്ഠൻനായർ, എ.എ.റഷീദ്, മേമലരാജൻ, ചെറ്റച്ചൽമനോഹരൻ, ജോണി, ജോയിമോൻ, ജെ. മാടസ്വാമിപിള്ള, അനിൽരാജ്, ഡോ. സ്കന്ദസ്വാമിപിള്ള, ഡാർവിൻ കാർമ്മലിറ്റ ഡിക്രൂസ് എന്നിവരും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രതിനിധികളും റസിഡന്റ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു.