പൂവാർ: കോട്ടുകാൽ നീർത്തടം സംരക്ഷിക്കുക, തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ച് അനധികൃത നിർമ്മാണം നടത്തിയ എല്ലാവരുടെയും ലിസ്റ്റ് കോടതിക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ആഭിമുഖ്യത്തിൽ സംയുക്ത യോഗം ചേരും. ഇന്ന് വൈകിട്ട് 3ന് ചപ്പാത്ത് (മൂലക്കര) ശാന്തിഗ്രാമിൽ നടക്കുന്ന യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകരായ എസ്. ഷൂജ, എൽ. പങ്കജാക്ഷൻ, എ.കെ. ഹരികുമാർ, അനിൽ ചൊവ്വര, ശിവാനന്ദൻ നെട്ടത്താന്നി, സുരേഷ് കുമാർ, അടിമലത്തുറ ക്രിസ്‌തുദാസ്, ശശിധരൻ. സി.സി തുടങ്ങിയവർ അറിയിച്ചു.