travel

വെഞ്ഞാറമൂട് : തേമ്പാംമൂട് മീൻമൂടിൽ സ്ഥിതി ചെയ്യുന്ന 70 വർഷം പഴക്കംചെന്ന പാലം അപകടാവസ്ഥയിലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് തേമ്പാംമൂട് യുണിറ്റ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് വലിയ വാഹനങ്ങളുടെ ഗതാഗതം തടഞ്ഞു. ഇന്നലെ പുലർച്ചെ 7നായിരുന്നു വാഹനങ്ങൾ തടഞ്ഞത്. പാലത്തിന് പൊട്ടലുകളും വിള്ളലുകളും നിലനിൽക്കെ അമിത ഭാരം കയറ്റിയ വാഹനങ്ങൾ നിരന്തരം കടന്നു പോകുന്നതുമൂലം ഏത് നിമിഷവും പൊളിഞ്ഞ് വീഴാൻ സാദ്ധ്യതയുണ്ടെന്ന് ഇവർ പറഞ്ഞു.സമീപത്തെ ക്വാറിയിൽ നിന്നു വന്ന ലോറികളാണ് തടഞ്ഞത്.യൂത്ത് കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ സെക്രട്ടറി രജിത്ത് തേമ്പാമൂടിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌ ടൗൺ യൂണിറ്റ് പ്രസിഡന്റ് അഫ്സൽ,വൈസ്‌പ്രസിഡന്റ്‌ റോഷൻ, അമാൻ, അല്ലാമീൻ, സുധീർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ക്വാറി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ ഭാരംകയറ്റിയ ലോറികൾ ഇതുവഴി ഗതാഗതം നടത്തില്ലെന്ന് ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തകർ പിരിഞ്ഞു.