വെമ്പായം: കൊഞ്ചിറയിലെ വീട്ടിൽ മോഷണശ്രമമെന്ന് പരാതി. വിഷ്‌ണുപ്രിയയിൽ വിശ്വംഭരന്റെ വീട്ടിലാണ് സംഭവം. വിശ്വഭരനും ഭാര്യയും എറണാകുളത്തുള്ള മകളുടെ അടുത്തേക്ക് പോയിരിക്കുകയായിരുന്നു. ഇവർ വീട് നോക്കാൻ ഏല്പിച്ചിരുന്ന വിജയൻ ഇന്നലെ രാവിലെ ലൈറ്റ് അണയ്‌ക്കാൻ എത്തിയപ്പോഴാണ് പൂട്ട് പൊളിച്ചതായി കണ്ടെത്തിയത്. രാത്രിയിലാണ് മോഷണശ്രമം നടന്നതെന്നും ഒന്നും നഷ്ടപ്പെട്ടില്ലെന്നും വട്ടപ്പാറ പൊലീസ് പറഞ്ഞു.