തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ മതേതര മൂല്യം സംരക്ഷിക്കാൻ ലോംഗ് മാർച്ച് നടത്തുമെന്ന് അടൂർ പ്രകാശ് എം.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 8ന് കല്ലമ്പലം ജംഗ്ഷനിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. വൈകിട്ട് കണിയാപുരത്ത് സമാപന സമ്മേളനം കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ 98 കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിലെ പ്രവർത്തകർ പങ്കെടുക്കും.