വെഞ്ഞാറമൂട്: സ്വാമി വിവേകാനന്ദ ജയന്തി ദിനത്തിൽ വെഞ്ഞാറമൂട് 'ജീവകല കല' സാംസ്കാരിക മണ്ഡലം ചിത്രപ്രദർശനവും വിവേകാനന്ദ സ്വാമിയുടെ ചിത്രരചനയും സംഘടിപ്പിച്ചു.ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര നടത്തുന്ന പ്രചരണ പരിപാടിയുടെ ഭാഗമായാണ് പ്രദർശനമൊരുക്കിയത്.വെഞ്ഞാറമൂട് ഗവ.എച്ച് എസ്.എസ്. പ്രിൻസിപ്പൽ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി അദ്ധ്യാപകൻ പി.കെ ശ്രീകുമാർ ജീവകല ഭാരവാഹികളായ പി. മധു,എസ്.ഈശ്വരൻ പോറ്റി, ആർ.ശ്രീകുമാർ,പുല്ലമ്പാറ ദിലീപ് ചിത്രരചന അദ്ധ്യാപകൻ കാർത്തിക് കെ.ബി.,നെഹ്റു യുവകേന്ദ്ര കോ -ഓർഡിനേറ്റർ അമൽ തുടങ്ങിയവർ നേതൃത്വം നൽകി. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ് കുറുപ്പ് ഉൾപ്പെടെ ധാരാളം പ്രമുഖർ പ്രദർശനം കാണാനെത്തി.