തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ കുമാരനാശാന്റെ 96-ാം ചരമവാർഷികം വെള്ളാപ്പള്ളി ചാരിറ്റി സെന്ററിൽ നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിലിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്തു. കടകംപള്ളി സനൽ, വി. ഷിബു, യൂണിയൻ കൗൺസിലർമാരായ കെ.വി. അനിൽകുമാർ, സരസ്വതി മോഹൻദാസ്, കരിക്കകം ജയചന്ദ്രൻ, പി.എസ്. പ്രേമചന്ദ്രൻ, എസ്.എൻ. ട്രസ്റ്റ് ബോർഡംഗങ്ങളായ വടുവൊത്ത് പ്രസാദ്, കെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു. നീരാഴി ശാഖാപ്രസിഡന്റ് എൻ. ആനന്ദരാജൻ സ്വാഗതവും സെക്രട്ടറി എസ്. സതീശൻ നന്ദിയും പറഞ്ഞു.