mgm-puraskaram

വർക്കല:സോഷ്യൽ സർവീസ് സൊസൈറ്റി ഏർപെടുത്തിയ മികച്ച സാമൂഹ്യ സേവനം പ്രദാനം ചെയ്യുന്ന വിദ്യാലയത്തിനുളള പുരസ്കാരം അയിരൂർ എം.ജി.എം മോഡൽ സ്കൂൾ കരസ്ഥമാക്കി.വൈലോപ്പിളളി സംസ്കൃതിഭവനിൽ നടന്ന ചടങ്ങിൽ മന്ത്റി രാമചന്ദ്രൻ കടന്നപ്പളളിയിൽ നിന്നും സ്കൂൾ പ്രിൻസിപ്പൽ ഡോ.എസ്.പൂജ പുരസ്കാരം ഏറ്റുവാങ്ങി.സ്കൂൾമാനേജിംഗ് കമ്മിറ്റി അംഗം ഡോ.സജിത്ത് വിജയരാഘവൻ, അക്കാഡമി കോ-ഓർഡിനേറ്റർ ദിവ്യാദേവി,പ്രോഗ്രം കൺവീനർ മനോജ്കുമാർ,അദ്ധ്യാപിക എം.സിന്ധു, സോഷ്യൽ റിസർച്ച് സൊസൈറ്രി സെക്രട്ടറി നിസാം,ഷാജഹാൻ തുടങ്ങിയവർ സംബന്ധിച്ചു.