അഭിമുഖം
കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 337/17 പ്രകാരം വിജ്ഞാപനം ചെയ്ത ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചർ ഹിസ്റ്ററി (ജൂനിയർ) തസ്തികയിലേക്ക് 22, 23, 24 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ചും, 22, 23, 24, 29, 30 തീയതികളിൽ പി.എസ്.സി. എറണാകുളം മേഖലാ ഓഫീസിൽ വച്ചും 22, 23, 24, 29 തീയതികളിൽ പി.എസ്.സി. കോഴിക്കോട് മേഖലാ ഓഫീസിൽ വച്ചും 22 ന് പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ചും അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 5 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546439).
കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിംഗ് ആൻഡ് മാർക്കറ്റിംഗ്) കോർപ്പറേഷനിൽ കാറ്റഗറി നമ്പർ 103/16 പ്രകാരം വിജ്ഞാപനം ചെയ്ത സ്റ്റെനോഗ്രാഫർ (എൻ.സി.എ.-ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക് 22 ന് രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ രാവിലെ 8 ന് ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവർ എൽ.ആർ. 2. വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546434).
പ്രമാണപരിശോധന
പൊലീസ് (ടെലികമ്മ്യൂണിക്കേഷൻസ്) വകുപ്പിൽ കാറ്റഗറി നമ്പർ 104/17 പ്രകാരം വിജ്ഞാപനം ചെയ്ത പൊലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്) തസ്തികയിലേക്കുളള ക്ഷമതാ പരീക്ഷയിൽ യോഗ്യത നേടിയവർക്ക് 21 മുതൽ 24 വരെ പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും.
കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ കാറ്റഗറി നമ്പർ 222/2017 പ്രകാരം വിജ്ഞാപനം ചെയ്ത ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ/അഡിഷണൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്ക് 20, 21, 22, 23 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ കാറ്റഗറി നമ്പർ 202/2019 പ്രകാരം വിജ്ഞാപനം ചെയ്ത കാത്ത് ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് 20, 21 തീയതികളിൽ രാവിലെ 10.30 മുതൽ പ്രമാണപരിശോധന നടത്തും. ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസൽ സ്‌കാൻ ചെയ്ത് 20 നകം പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546438).
ഭാരതീയ ചികിത്സാവകുപ്പിൽ കാറ്റഗറി നമ്പർ 541/17 പ്രകാരം വിജ്ഞാപനം ചെയ്ത മെഡിക്കൽ ഓഫീസർ (ആയുർവേദ) തസ്തികയിലേക്ക് 21 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546325).
ഒ.എം.ആർ. പരീക്ഷ
ജലസേചന വകുപ്പിൽ കാറ്റഗറി നമ്പർ 58/19 പ്രകാരം വിജ്ഞാപനം ചെയ്ത ഡ്രഡ്ജർ ക്ലീനർ തസ്തികയിലേക്ക് 21 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ.