ചിറയിൻകീഴ്:നിത്യഹരിത നായകൻ പത്മഭൂഷൺ പ്രേംനസീറിന്റെ 31-ാം ചരമവാർഷിക ദിനത്തിൽ ശാർക്കര ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അനുസ്മരണ കമ്മിറ്റി ചെയർമാനുമായ ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.പുതുക്കരി പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു.ആരാധന സ്മൃതി ഗാനം ആലപിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ശ്രീകണ്ഠൻ നായർ,അനുസ്മരണ കമ്മിറ്റി ഭാരവാഹികളായ പി.മുരളി,വി.വിജയകുമാർ,അഡ്വ.രാജേഷ് ബി.നായർ,ജി.വേണുഗോപാലൻ നായർ,രാധാകൃഷ്ണൻ കളിയിൽപുര, കെ.ദിനേഷ്,ജി.വ്യാസൻ,മോനി ശാർക്കര,ജി.സന്തോഷ് കുമാർ,അഡ്വ.എ.ബാബു,ആർ.കെ .രാധാമണി,ബേബി, എ.മണികുമാർ തുടങ്ങിയവർ സംസാരിച്ചു.അനുസ്മരണ കമ്മിറ്റി ജനറൽ കൺവീനർ എസ്.വി.അനിലാൽ സ്വാഗതവും ഡി.ശശികുമാർ നന്ദിയും പറഞ്ഞു.അനുസ്മരണത്തോടനുബന്ധിച്ച് പ്രേംനസീറിന്റെ ഛായാചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി.ഫെബ്രുവരി ആദ്യവാരം സംഘടിപ്പിക്കുന്ന പ്രേംനസീർ സ്മൃതി സായാഹ്നത്തിൽ പ്രേംനസീർ പുരസ്കാര വിതരണം നടത്തുവാനും തീരുമാനിച്ചു.