തിരുവനന്തപുരം : തുഞ്ചൻ ഭക്തി പ്രസ്ഥാന പഠന കേന്ദ്രം സംഘടിപ്പിക്കുന്ന ദേശീയ രാമായണ മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി രാമായണവുമായി ബന്ധപ്പെട്ട് പാരായണ മത്സരം, കവിതാ രചനാ മത്സരം, ചിത്രരചനാ മത്സരം, ഉപന്യാസ മത്സരം, നൃത്ത മത്സരം (രാമായണ കഥയെ ആസ്പദമാക്കി) എന്നിവ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 2ന് രാവിലെ മുതൽ ആരംഭിക്കുന്ന ഈ മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ അന്നേ ദിവസം രാവിലെ 8ന് തുഞ്ചൻ ഗ്രാമത്തിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം.വിജയികൾക്ക് മാർച്ച് 1ന് തുഞ്ചൻ ഗ്രാമത്തിൽ നടക്കുന്ന രാമായണ സമ്മേളനത്തിൽ കാഷ് അവാർഡും ശ്രീരാമ പട്ടാഭിഷേകത്തിന്റെയും തുഞ്ചത്തെഴുത്തച്ഛന്റെയും ചിത്രമടങ്ങിയ ശില്പവും സാക്ഷിപത്രവും നൽകി ആദരിക്കും.