തിരുവനന്തപുരം : റോഡ് സുരക്ഷാവരാചരണത്തിന്റെ ഭാഗമായി വട്ടിയൂർക്കാവ് മണ്ഡലത്തിലെ ആട്ടോ, ടാക്സി ഡ്രൈവർമാർക്കായി നേത്രപരിശോധനയും ഏകദിനപരിശീലനവും നൽകുന്നു. റോഡ് സുരക്ഷ അതോറിട്ടിയുടെ സഹായത്തോടെ നാട്പാകിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനനൻ ഗ്രന്ഥശാലയിൽ ഇന്ന് രാവിലെ 10ന് വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്തിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ മുഖ്യാതിഥിയാകും. നാട്പാക്, ഡയറക്ടർ ഡോ. സാംസൺ മാത്യു, കൗൺസിലർമാരായ എസ്. ഹരിശങ്കർ, ടി. ബാലൻ, പി രാജിമോൾ, റാണി വിക്രമൻ, കെ. ജയമോഹൻകുമാർ, കെ. സുധാകരൻ നായർ, പട്ടം ശശിധരൻ, സി. ജ്യോതിഷ് കുമാർ, എസ്. ഷാഹിം എന്നിവർ സംസാരിക്കും.