ചിറയിൻകീഴ്: ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിന്റെ പെരുമാതുറ ബ്രാഞ്ചിൽ നിന്നും വായ്‌പയെടുത്ത് കുടിശികയായിട്ടുള്ള സഹകാരികൾക്ക് സർക്കാർ ഇളവ് ലഭിക്കുന്നതിനായി ബാങ്കിന്റെ പെരുമാതുറ ബ്രാഞ്ചിൽ നാളെ രാവിലെ 10 മുതൽ 1 വരെ അദാലത്ത് നടക്കും. കൃത്യമായി വായ്‌പ അടക്കുന്ന ഇടപാടുകാർക്കും പലിശയിൽ ഇളവ് ലഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ്‌ അറിയിച്ചു.