തിരുവനന്തപുരം: ഡോ. പല്പുവിന്റെ 70ാം ചരമവാർഷിക അനുസ്‌മരണവും മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്നുവിതരണവും 25ന് രാവിലെ 8ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടക്കുമെന്ന് ഡോ. പി. പല്പു ഫൗണ്ടേഷൻ പ്രസി‌ഡന്റ് അഡ്വ. കെ. സാംബശിവൻ അറിയിച്ചു. രാവിലെ 10ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. ഗോകുലം മെഡിക്കൽ കോളേജ് എം.ഡി ഡോ. മനോജൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. പി. ചന്ദ്രമോഹൻ, ഡോ. വി.കെ. ജയകുമാർ, ഗീതാ അശോകൻ തുടങ്ങിയവർ പങ്കെടുക്കും. അമ്പലത്തറ ചന്ദ്രബാബു സ്വാഗതവും പി.കെ. വിദ്യാധരൻ നന്ദിയും പറയും.