കിളിമാനൂർ: വിദ്യാലയത്തിലും പുറത്തും ശാസ്ത്ര സന്ദേശങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൊടുവഴന്നൂർ സ്കൂൾ ശാസ്ത്രോത്സവത്തിന് തുക്കമായി. മൂന്നു ദിവസം നീളുന്ന ശാസ്ത്രോത്സവം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ- ഓഡിനേറ്റർ എസ്. ജവാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ കിളിമാനൂർ ബി.പി.ഒ എം.എസ്.സുരേഷ് ബാബു, പരിസ്ഥിതി പ്രവർത്തകൻ മധു കൃഷ്ണൻ, വാർഡ് മെമ്പർ സൈജു, ടി.വി ബീന, കെ.പി സുരേന്ദ്രൻ, പ്രിൻസിപ്പൽ കെ.സുരേഷ് കുമാർ ഹെഡ്മിസ്ട്രസ് എം.നുജുമ എന്നിവർ സംസാരിച്ചു. പ്രൈമറി വിദ്യാർത്ഥികൾ തയ്യാറാക്കിയ പരിസ്ഥിതി ചിന്തകൾ അടങ്ങുന്ന പതിപ്പുകൾ ചടങ്ങിൽ പ്രകാശനം ചെയ്തു. വിവിധ ശാസ്ത്ര മത്സരങ്ങളിൽ അഭിഷേക്, അഭിജാത് മിഥിലേഷ് ചന്ദ്ര, നിവേദിത ആർ.എസ്, പ്രാർഥന പ്രവീൺ, അദ്വൈത്, ധ്യാൻ എസ് അനൂപ് എന്നിവർ സമ്മാനാർഹരായി. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ല ഊർജോത്സവത്തിൽ സമ്മാനർഹരായ നിരഞ്ജന എസ് നായർ, വൈഗ എം നായർ എന്നിവർക്ക് മെഡലുകൾ സമ്മാനിച്ചു. പരിസ്ഥിതി പ്രവർത്തകരും ഊർജസംരക്ഷണ പ്രവർത്തകരും ചേർന്ന് വെള്ളി ശനി ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും സമീപ വാർഡിലെ കുടുംബശ്രീ പ്രവർത്തകർക്കും എൽ. ഇ.ഡി ലാമ്പുകൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകും