തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് ഇന്ന് മഹാപൗരസംഗമം നടക്കും. വീ ദ പീപ്പിൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ രാവിലെ ആരംഭിക്കുന്ന പരിപാടിയെ 7.30ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും.
രാവിലെ ഒൻപതിന് പരിപാടികൾക്ക് തുടക്കമാകും. ദേശീയതലത്തിൽ പ്രശസ്തരായ ശബ്നം ഹഷ്മി,സന്ദീപ് പാണ്ഡെ,ഹർഷ് മന്ദർ,ഡെൽഹിയിലെ വിവിധ സർവകലാശാല വിദ്യാർഥികളായ അക്തറിസ്ത അൻസാരി, ചന്ദൻ കുമാർ, അമുദ ജയദീപ്, ദോളൻ സാമന്ത, മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, ജെ.മേഴ്സിക്കുട്ടിയമ്മ, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, സി. രവീന്ദ്രനാഥ്, മേയർ കെ. ശ്രീകുമാർ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം.കെ. മുനീർ, ടി.വി രാജേഷ്, കെ.എസ്. ശബരീനാഥൻ, ബി. സത്യൻ, വി.കെ. പ്രശാന്ത്, എം.നൗഷാദ്, ഐ.ബി.സതീഷ്, വി. ജോയി, വിവിധ സംഘടനാ നേതാക്കളായ ആനി രാജ, കാനം രാജേന്ദ്രൻ, പുന്നല ശ്രീകുമാർ, സി.കെ. ജാനു, ഫസൽ ഗഫൂർ, സാമൂഹ്യപ്രവർത്തകരായ ജെ. ദേവിക, മൈത്രേയൻ തുടങ്ങിയവർ വിവിധ സമയങ്ങളിലായി പരിപാടികളിൽ പങ്കെടുക്കും. തമിഴ്നാട്ടിൽ നിന്നുള്ള തിരുക്കുറൽ ബാൻഡിന്റെ പരിപാടിയും രാത്രി എട്ടു മുതൽ ഊരാളികളുടെ പാട്ടും പറച്ചിലും മഹാപൗരസംഗമത്തിന്റെ ഭാഗമായി നടക്കും.