തിരുവനന്തപുരം: പ്രശസ്‌ത സംഗീതജ്ഞരെ പങ്കെടുപ്പിച്ച് സംഗീത പരിപാടികൾ നടത്തുക, സൗജന്യമായി ശബരി യാത്രകളും ശബരി സദ്യയും സംഘടിപ്പിക്കുക. ശബരി സംഗീത പുരസ്‌കാരം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെ കൊച്ചാർ റോഡിൽ ശബരി സംഗീതസഭ പ്രവർത്തനം ആരംഭിച്ചു. സംഗീത സഭയുടെ ഉദ്ഘാടനവും പ്രഥമ ശബരി സംഗീതോത്സവവും ഏപ്രിൽ 12 മുതൽ 14 വരെ തീയിതികളിൽ നടത്തുമെന്ന് പ്രസിഡന്റ് ആറ്റിങ്ങൽ വിജയകുമാർ അറിയിച്ചു.