വർക്കല: ജനാർദ്ദനസ്വാമി ക്ഷേത്രത്തിന്റെ ഭൂമി ഏറ്റെടുത്ത് നഗരസഭയ്‌ക്ക് കൈമാറാനുള്ള സർക്കാർ നീക്കത്തിനെതിരെ നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും യോഗം പ്രതിഷേധിച്ചു. ഇതിനെതിരെ നാളെ വർക്കല നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചു. നാളെ രാവിലെ 9.30ന് നടക്കുന്ന മാർച്ച് ജനാർദ്ദനസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിന്നാരംഭിച്ച് നഗരസഭയിൽ സമാപിക്കും. യോഗം വിജയകുമാർ ഉദ്ഘാടനം ചെയ്‌തു. വിനൂപ് അദ്ധ്യക്ഷത വഹിച്ചു. നന്ദാവനം ഭൂസംരക്ഷണസമിതി എന്ന പേരിൽ ആക്ഷൻ കൗൺസിലും രൂപീകരിച്ചു. സമിതിയുടെ രക്ഷാധികാരികളായി രാജേന്ദ്രപ്രസാദ് ഗോപാലകൃഷ്ണൻ, കെ.ജി. സുരേഷ്, മാവിളബാബു എന്നിവരെയും ആലംകോട് ദാനശീലനെ പ്രസിഡന്റായും പ്രിയഗോപൻ, ഓമന എന്നിവരെ വൈസ് പ്രസിഡന്റുമാരായും അംബുഭാർഗവനെ ജനറൽ സെക്രട്ടറിയായും പുന്നമൂട്ബാബു, മനു, സുനിൽ, രജിൻ, ഷൈജു എന്നിവരെ സെക്രട്ടറിമാരായും സുനിൽകുമാർ, വിജയകുമാർ എന്നിവരെ സംയോജകരായും 150 പേരടങ്ങുന്ന സമിതിയെയാണ് രൂപീകരിച്ചത്.