തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാവാർഷിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സാദത്ത് ദിനകർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപ്രസിഡന്റ് ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഭിലാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോഗ്രാം മാനേജർ സുഭാഷ്, സംസ്ഥാന സെക്രട്ടറി സജി .പി.ആർ എന്നിവർ സംസാരിച്ചു. അവാർഡ് ജേതാക്കളായ പി.കെ. മോഹൻലാൽ,ശ് യാമളകുമാരി, വാസുദേവൻ നമ്പൂതിരി, ഷർമ്മദ് ഖാൻ, റോഷ്നി അനിരുദ്ധൻ എന്നിവരെ ആദരിച്ചു. ജില്ലാഭാരവാഹികളായി ആനന്ദ് .എസ് (പ്രസിഡന്റ്), അഭിലാഷ് .എൻ.എസ്.(സെക്രട്ടറി), മുഹമ്മദ് റാഫി, ലൂബ്ന (വൈസ് പ്രസിഡന്റുമാർ), ഗോകുൽ, രാഹുൽ എസ്.കുമാർ (ജോയിന്റ് സെക്രട്ടറിമാർ), ബിജോയ് ജോഫ്രി (ട്രഷറർ) അനില .ആർ.എസ്, (വനിതാകമ്മിറ്റി ചെയർപേഴ്സൺ), ശിവകുമാരി (വനിതാകമ്മിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.