തിരുവനന്തപുരം:പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം 18ന് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 11ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പൊലീസ് ഒാഫീസർമാരായ ഹേമചന്ദ്രൻ, ബി.സന്ധ്യ തുടങ്ങിയവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനം മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്യും.