വർക്കല:ഇടവ എം.ആർ.എം.കെ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വളണ്ടിയർമാർ കാപ്പിൽ കടലോരം പ്ലാസ്റ്റിക് മുക്തമാക്കി.അമ്പത് വളണ്ടിയർമാരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. കടലും കായലും സന്ധിക്കുന്ന കാപ്പിൽ പൊഴിമുഖം മുതൽ കാപ്പിൽ പാലം വരെയുളള തീരമാണ് വിദ്യാർത്ഥികൾ പ്ലാസ്റ്റിക് മുക്തമാക്കിയത്.രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തനം ഉച്ചവരെ നീണ്ടു.ശുചീകരണ യജ്ഞം അയിരൂർ എസ്.ഐ സജീവ് ഉൽഘാടനം ചെയ്തു. ഇടവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹർഷാദ് സാബു,കാപ്പിൽ വാർഡ് മെമ്പർ രാജു, സ്കൂൾ പ്രിൻസിപ്പൽ ജയമോഹൻ,പി.ടി.എ പ്രസിഡന്റ് കാപ്പിൽ ഷെഫി,വൈസ് പ്രസിഡന്റ് ബാബുരാജ്,
എൻ.എസ്.എസ് കോ ഓർഡിനേറ്റർ ശ്രീജേഷ് ശങ്കർ,ഹെൽത്ത് ഇൻസ്പെക്ടർമാരായ വിജയൻപിള്ള,തൃദീപ്കുമാർ എന്നിവർ സംബന്ധിച്ചു.