നെടുമങ്ങാട്: മഞ്ച റസിഡന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്കെ.ജനാർദ്ദനൻ നായരുടെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർമാരായ എ.ഷാജി,വീണാ പ്രസാദ്,റോസ് ല ,ബി.എസ്.ബൈജു എന്നിവർ സംസാരിച്ചു.ഭാരവാഹികളായി കെ.ജനാർദ്ദനൻ നായർ (പ്രസിഡന്റ്), ബി.എസ്.ബൈജു (സെക്രട്ടറി),എ.സിറാജുദ്ദീൻ (വൈസ് പ്രസിഡന്റ്), ബി.ഭുവനേന്ദ്രൻ നായർ (ജോയന്റ് സെക്രട്ടറി),കെ.വാസുദേവൻപിള്ള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.