തിരുവനന്തപുരം: യുവജനതാദൾ എസ്.ജില്ലാ പഠനക്യാമ്പ് നെയ്യാൻ ഡാമിലെ രാജീവ്ഗാന്ധി സ്റ്റഡി സെന്ററിൽ ദൾ സംസ്ഥാന പ്രസിഡന്റ് സി.കെ.നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു.യുവജനതാദൾ ജില്ലാ പ്രസിഡന്റ് രതീഷ് പാപ്പനംകോട് അദ്ധ്യക്ഷത വഹിച്ചു.എ.നീലലോഹിതദാസ്,ജോർജ്ജ് തോമസ്,എസ്.ഫിറോസ് ലാൽ, കോളിയൂർ സുരേഷ്,ആർ.എസ്.പ്രഭാത്, ഷെരീഫ് പാലൊളി,പാലോട് സന്തോഷ്,വിപിൻ ചന്ദ്രൻ,ശ്രീജിത്ത് ഹരികുമാർ,സജീർ രാജകുമാരി,ടി.പി.പ്രേംകുമാർ തുടങ്ങിയവർ സംസാരിച്ചു.