ബാലരാമപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ കെ.എസ്.യു കോവളം അസംബ്ലി കമ്മിറ്റി ഏകദിന ഉപവാസം സംഘടിപ്പിച്ചു.കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്തു.കോവളം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സച്ചിൻ സൈമണിന്റെയും നേതാക്കളായ അനീഷ്,ബാബാജി,അനൂപ് തങ്കരാജ് എന്നിവരുടെ നേത്യത്തിലാണ് ഉപവാസം.അഡ്വ.എം.വിൻസെന്റ് എം.എൽ.എ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.കോൺഗ്രസ് നേതാക്കളായ അഡ്വ.എം.വിൻസെന്റ് ഡി പോൾ,അഡ്വ.കെ.വി അഭിലാഷ്,ആർ.ശിവകുമാർ,വി.എസ് ഷിനു,എം.എം.സുധീർ,കെ.എസ്.യു ജില്ലാ പ്രസിഡന്റ് സൈദാലി കൈയ്പ്പാടി,വൈസ് പ്രസിഡന്റ് ശരത്,എൻ.എസ്.യു കോർഡിനേറ്റർ എറിക് സ്റ്റീഫൺ,കെ.എസ്.യു ഭാരവാഹികളായ പ്രഗീത് ജി.ജി,അജിൽ ദേവ്,വി.പി,വിഷ്ണു,അനന്തകൃഷ്ണൻ,അരുൺ.സി.എസ്,യൂത്ത് കോൺഗ്രസ് നേതാക്കളായ വിനോദ് കോട്ടുകാൽ,സുൽഫി,അരുൺ.എസ്.പി, ബഷീർ,നതീഷ്,കരീം,തങ്കരാജ് എന്നിവർ സംബന്ധിച്ചു.