കിളിമാനൂർ: മദ്യപിച്ച് അബോധാവസ്ഥയിൽ റോഡിന് സമീപത്തായി കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥികളെ നാട്ടുകാർ പൊലീസിന് കൈമാറി. ഇവരെ കേശവപുരം സി.എച്ച്.സിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേരും ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികളാണ്. ഇന്നലെ ഉച്ചയോടെയാണ് ഇവരെ കിളിമാനൂർ - ആറ്റിങ്ങൽ റോഡിൽ ചെങ്കിക്കുന്ന് കവലയ്‌ക്ക് സമീപം കണ്ടെത്തിയത്. ഇവർ സുഹൃത്തിന്റെ വീടുപാലുകാച്ചൽ ചടങ്ങിന് പോയി മടങ്ങിവരികയായിരുന്നെന്നാണ് വിവരം.