കിളിമാനൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ 26ന് നടക്കുന്ന മനുഷ്യ മഹാശൃംഖലയ്ക്കു മുന്നോടിയായുള്ള സി.പി.ഐ ജില്ലാ സെക്രട്ടറി.അഡ്വ.ജി.ആർ.അനിൽ ക്യാപ്റ്റനായുള്ള എൽ.ഡി.എഫ് ജില്ലാ ജാഥക്ക് ഇന്ന് വൈകിട്ട് 6ന് കിളിമാനൂരിൽ സ്വീകരണം നൽകുമെന്ന് സ്വാഗതസംഘം ചെയർമാൻ എം.ഷാജഹാനും കൺവീനർ എ.എം റാഫിയും അറിയിച്ചു.മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.