തിരുവനന്തപുരം:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജഗതി യൂണിറ്റ് വാർഷിക പൊതുയോഗം പീപ്പിൾസ് ആഡിറ്റോറിയത്തിൽ നടന്നു.ജെ.മോഹനചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.എൻ.അജയഘോഷ് അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി റിപ്പോർട്ടും ട്രഷറർ കണക്കും അവതരിപ്പിച്ചു.ആർ.ചന്ദ്രശേഖരൻ നായരെ സെക്രട്ടറിയായും ടി.കെ.പുരുഷോത്തമൻ നായരെ ട്രഷററായും തിര‌ഞ്ഞെടുത്തു.