തിരുവനന്തപുരം:ക്രൈസ്തവ ഐക്യത്തിനായുള്ള അഷ്ടദിനപ്രാർത്ഥന 18 മുതൽ 25 വരെ നഗരത്തിലെ വിവിധ പള്ളികളിൽ വൈകിട്ട് 6ന് നടത്തും.18ന് പേരൂർക്കട എബനേസർ പള്ളിയിലും 19ന് പേരൂർക്കട കാൽവരി ലൂഥറൻ,20ന് പാളയം സി.എസ്. ഐ, 21ന് പി.എം.ജി.ലൂർദ്ദ് ഫെറോന,22ന് പേരൂർക്കട സെന്റ് ജൂഡ്, 23ന് ബാർട്ടൺഹിൽ സെന്റ് പയസ്,24ന് വെള്ളയമ്പലം കൊച്ചുത്രേസ്യ, 25ന് നന്തൻകോട് സെന്റ് ഗ്രിഗോറിയോസ് ഒാർത്തഡോക്സ് എന്നീ പള്ളികളിലാണ് പ്രാർത്ഥന നടത്തുക.