sooraj

പാറശാല: ലഹരി ഗുളികകളുമായി എത്തിയ യുവാവിനെ പാറശാല ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത് നിന്ന് പിടികൂടി. കല്ലിയൂർ ശാസ്‌താക്ഷേത്രത്തിന് സമീപം രോഹിണി നിവാസിൽ സൂരജ് (18) ആണ് അറസ്റ്റിലായത്. 10 സ്ട്രിപ്പുകളിലായി കൊണ്ടുവന്ന 100 നൈട്രോസൻ ഗുളികകളാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ബി.കോം വിദ്യാർത്ഥിയായ ഇയാൾ ചില്ലറ വില്പനക്കായി തമിഴ്‌നാട്ടിൽ നിന്നാണ് ലഹരി ഗുളികകൾ വാങ്ങിയതെന്ന് പൊലീസിനോട് സമ്മതിച്ചു. പാറശാല പൊലീസ് ഇൻസ്‌പെക്ടർ കണ്ണന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. പാറശാല എസ്.ഐ ശ്രീലാൽ ചന്ദ്രശേഖരൻ, അഡിഷണൽ എസ.ഐ സ്റ്റീഫരാജ്, ഗ്രേഡ് എസ്.ഐ.ജോസ്, സി.പി.ഒമാരായ ഗിരീഷ്, വിലാസനൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ഫോട്ടോ: അറസ്റ്റിലായ സൂരജ്