malayinkil

മലയിൻകീഴ്: മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ജില്ലാ വാഹന പ്രചാരണ ജാഥയ്ക്ക് മലയിൻകീഴിൽ സ്വീകരണം നൽകി. മലയിൻകീഴ് ജംഗ്ഷനിൽ നടന്ന സ്വീകരണ യോഗത്തിൽ കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ. ഭാസുരാംഗൻ സ്വാഗതം ആശംസിച്ചു. ഇടതുമുന്നണി നേതാക്കളായ വി.പി. ഉണ്ണിക്കൃഷ്ണൻ, വി.കെ. മധു, എസ്. ചന്ദ്രൻനായർ, വിളപ്പിൽ രാധാകൃഷ്ണൻ, കെ. ജയചന്ദ്രൻ, പി.എസ്. സതീഷ്, എം.അനിൽകുമാർ, സുരേഷ്ബാബു, രാജീവ് എന്നിവർ സംസാരിച്ചു. ജാഥാ ക്യാപ്ടൻ അഡ്വ. ജി.ആർ.അ നിലിനെ ഇടതു മുന്നണി പ്രവർത്തകർ സ്വീകരിച്ചു.