തിരുവനന്തപുരം: പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തിലെ 74 ാം വാർഷിക മഹോത്സവം 20 മുതൽ 30 വരെ നടക്കും. 20ന് രാവിലെ 10.30ന് ആണ് കൊടിയേറ്രം. വൈകിട്ട് 7ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ശശി തരൂർ എം.പി, വി.കെ. പ്രശാന്ത് എം.എൽ.എ, കുമ്മനം രാജശേഖരൻ, ബിജുരമേശ് എന്നിവർ സംസാരിക്കും. 25ന് വൈകിട്ട് 7.30ന് മലയാള സന്ധ്യ ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. 28ന് വൈകിട്ട് 7.15ന് നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തും. എം.എൽ.എമാരായ ഐ.ബി. സതീഷ്, എം. വിൻസെന്റ് എന്നിവർ സംസാരിക്കും. ജനുവരി 29ന് രാവിലെ 9.45ന് സമൂഹ പൊങ്കാല കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. അന്ന് വൈകിട്ട് 5 ന് പറയ്ക്കെഴുന്നള്ളിപ്പും താലപ്പൊലി ഘോഷയാത്രയും നടക്കും. 30ന് രാവിലെ 10.45ന് ആറാട്ട് നടക്കും.