കേരളാദിത്യപുരം : ശ്രീനാഗരാജക്ഷേത്രത്തിലെ തിരു. ഉത്സവം 30, 31, ഫെബ്രുവരി 1 തീയതികളിൽ നടക്കും. 30ന് വ്യാഴാഴ്ച 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 11.30ന് പഞ്ചവിംശതി കലശം, വൈകിട്ട് 5.30ന് ഭജന, 7.30ന് സർപ്പബലി. 31ന് രാവിലെ 5.30ന് ഗണപതിഹോമം. 8ന് മൃത്യുഞ്ജയഹോമം, 10ന് നാഗർക്ക് നൂറും പാലും. ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം 5.30ന് സഹസ്രനാമാർച്ചന, 7.30ന് നൃത്ത നാടകം. ഫെബ്രുവരി 1ന് രാവിലെ 5.30ന് ഗണപതിഹോമം, 9.30ന് കലശപൂജ, 10ന് സമൂഹ പൊങ്കാല, 10.30ന് നാഗരൂട്ട്, 12.30ന് പൊങ്കാല തളിക്കൽ, 7ന് ഭക്തിഗാനമേള, 7.30ന് പുഷ്പാഭിഷേകം. 8ന് കളമെഴുത്തും പാട്ടും. രാത്രി 12.30ന് മംഗള ഗുരുസിയോടുകൂടി ഈ വർഷത്തെ ഉത്സവം സമാപിക്കും.