കോവളം: സി.പി.ഐ.എം കോവളം ഏരിയയിലെ വിവിധ ലോക്കൽ കമ്മിറ്റികൾ സ്വരൂപിച്ച പാർട്ടി പ്രവർത്തന ഫണ്ട് ഏരിയാ കമ്മിറ്റിക്ക് കൈമാറി. ഫണ്ട് ഏറ്റുവാങ്ങുന്നതിനായി തിരുവല്ലത്തു നിന്നും ആരംഭിച്ച പര്യടനം പാച്ചല്ലൂർ, കോവളം, വിഴിഞ്ഞം, വെങ്ങാനൂർ, പയറ്റുവിള, കോട്ടുകാൽ, കാഞ്ഞിരംകുളം, കരുംകുളം എന്നീ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് പൂവാറിൽ സമാപിച്ചു. പാർട്ടി കോവളം ഏരിയാ സെക്രട്ടറി അഡ്വ.പി.എസ്. ഹരികുമാർ വിവിധ കേന്ദ്രങ്ങളിൽ നിന്നു ഫണ്ട് ഏറ്റുവാങ്ങി. ഏരിയാ കമ്മിറ്റി അംഗങ്ങളായ വണ്ടിത്തടം മധു, വെങ്ങാനൂർ മോഹനൻ, എം.എം. ഇബ്രാഹിം, കെകെ. വിജയൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.